
ബേൺ: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന അന്തിമ കരാർ ചർച്ചകൾ സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്നതിനിടെ വീണ്ടും പ്രകോപനമുയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലുള്ള തങ്ങളുടെ പ്രോക്സികൾ (പ്രതിനിധി ഗ്രൂപ്പുകൾ) ‘പ്രശ്നങ്ങൾ’ ഉണ്ടാക്കുന്നത് ഇറാൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത ആക്രമണം ഉണ്ടാകുമെന്നുമാണ് ട്രംപിന്റെ ഭീഷണി. “ലെബനനിൽ അവർ (ഇറാൻ) വൻതോതിൽ പണം നൽകി വളർത്തുന്ന പ്രോക്സികൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തെഹ്റാൻ ഉടനടി അവസാനിപ്പിക്കണം. അവർ അത് നിർത്തിയില്ലെങ്കിൽ, കഴിഞ്ഞ ആഴ്ച നമ്മൾ ചെയ്തതുപോലെ തന്നെ, അതിനേക്കാൾ ശക്തമായി നമ്മൾ ഇറാനെ വീണ്ടും ആക്രമിച്ച് തകർക്കും!!!”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ച തുടങ്ങുന്നതിനു മുൻപ് തന്നെ ട്രംപ് മറ്റൊരു ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. 60 ദിവസത്തിനകം അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്നായിരുന്നു ‘ട്രൂത്ത് സോഷ്യലി’ലൂടെയുള്ള ഭീഷണി. അതേസമയം, ഇരുരാജ്യങ്ങളും (അമേരിക്കയും ഇറാനും) ഇപ്പോൾ ‘സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരു സുസ്ഥിര ഭാവി’ മുന്നിൽ കാണുന്നുണ്ടെന്നാണ് ചർച്ചയിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞത്. പശ്ചിമേഷ്യയിൽ ‘പൂർണ്ണ വെടിനിർത്തലിന്’ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും വാൻസ് വ്യക്തമാക്കി.
“ലെബനനിലെ വെടിനിർത്തൽ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പുരോഗതിയാണ് നമ്മൾ കണ്ടത്. മേഖലയിൽ ഒരു പൂർണ്ണ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണ്. പക്ഷെ, ഇത്തരം വെടിനിർത്തലുകൾ എപ്പോഴും ‘ചില അനിശ്ചിതത്വങ്ങൾ നിറഞ്ഞതായിരിക്കും’. സാങ്കേതികതലത്തിലുള്ള ചർച്ചകൾ എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചേക്കില്ലെങ്കിലും, ചരിത്രത്തിലാദ്യമായി ഇരുവിഭാഗങ്ങൾക്കും ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ പലവിധ പ്രശ്നങ്ങൾക്കും നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതിന് യു.എസ് പ്രസിഡന്റ് നമ്മെ പ്രാപ്തരാക്കി. ഇറാനിലെ ജനങ്ങളുമായുള്ള നമ്മുടെ ബന്ധം മാറ്റിമറിക്കുന്നതിനായി ‘ഒരു പുതിയ അധ്യായം കുറിക്കാൻ’ ട്രംപ് നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ട്”- അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക അസ്ഥിരതയുടെ പ്രധാന കാരണം ഇറാനാണെന്ന് കുറ്റപ്പെടുത്തിയ വാൻസ്, അവരെ ‘പ്രാദേശിക അസ്ഥിരതയുടെ ചാലകശക്തി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഏപ്രിലിൽ ഇസ്ലമാബാദിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇറാൻ-യു.എസ് പ്രതിനിധികൾ നേർക്കുനേർ കൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഇറാനും യു.എസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ലെബനനിലെ സംഘർഷങ്ങൾ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ, രാജ്യത്തിന്റെ എണ്ണ വിൽപ്പന തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ ഊന്നിയാണ് ചർച്ചയിൽ ഇറാൻ സംസാരിക്കുന്നത്. ഇസ്രാഈലും ഹിസ്ബുല്ലയും തമ്മിൽ ലെബനനിൽ തുടരുന്ന സംഘർഷങ്ങൾ സമാധാന ചർച്ചകളിൽ ഇറാൻ പ്രധാന വിഷയമാക്കിയിട്ടുണ്ട്. ലെബനനിൽ ഇസ്രാഈൽ വെടിനിർത്തൽ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഇറാൻ ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലെബനനിലെ വെടിനിർത്തലിന് ചർച്ചയിൽ പ്രഥമ പരിഗണന ലഭിക്കുന്നുണ്ട്.
അമേരിക്കൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതുമാണ്. ഒരു സാമ്പത്തിക തകർച്ച ഒഴിവാക്കാനാണ് താൻ ഈ കരാറിന് മുതിരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലായിരിക്കും അമേരിക്ക പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വിറ്റ്സർലൻഡിലേക്ക് തിരിക്കും മുൻപ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞത്, ആണവ പ്രശ്നവും ലെബനനിൽ സമാധാനം പുനഃസ്ഥാപിക്കലുമാണ് പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ എന്നാണ്.
ആണവായുധം തങ്ങൾക്ക് വേണ്ടെന്നും ആണവ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നില്ലെന്ന് ഉറപ്പുനൽകാൻ തയ്യാറാണെന്നും ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞിട്ടുമുണ്ട്. “ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതൊരു പുതിയ കാര്യമല്ല, ബോംബ് നിർമിക്കാൻ ഉദ്ദേശ്യമില്ലെന്ന് രേഖാമൂലം അറിയിക്കാൻ തയ്യാറാണ്. എന്നിരുന്നാലും, സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഞങ്ങൾ ഉപേക്ഷിക്കില്ല, മറ്റുള്ളവർക്ക് ഈ അവകാശം അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല”- അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായ വെല്ലുവിളികൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഇടയിൽ നടക്കുന്ന ചർച്ചകൾ മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിർണ്ണായകമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഇതിന്റെ ഫലം ലോകം ഉറ്റുനോക്കുന്നത്.
UAE Weather Update;യുഎഇയിൽ ചൂടാണ്!!!പക്ഷെ ഈ കാലാവസ്ഥ മാറും ചൊവ്വാഴ്ച ഒന്ന് കുളിരും: കാലവസ്ഥയിലെ മാറ്റങ്ങൾ ഇങ്ങനെ
UAE June 21, 2026

UAE Weather Update ദുബായ്: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. താപനിലയിൽ കുറവുണ്ടാകുമെന്നും ഈ ആഴ്ച്ച അവസാനത്തോടെ മൂടൽമഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതേസമയം, ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ മൂടൽമഞ്ഞിന് കാരണമാകും. തിങ്കളാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രവചിക്കപ്പെടുന്നു. തിങ്കളാഴ്ച്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ, മൂടൽമഞ്ഞിനുള്ള സാധ്യതയുമുണ്ട്.
ചൊവ്വാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യും. ബുധനാഴ്ചയും സമാനമായ സാഹചര്യങ്ങൾ പ്രവചിക്കപ്പെടുന്നു.
വ്യാഴാഴ്ച താപനില കുറയുമെന്ന് എൻസിഎം അറിയിച്ചു. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയ്ത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇയിൽ അത്യുഷ്ണ മുന്നറിയിപ്പ്!ഈ കാര്യങ്ങൾ അവഗണിച്ചാൽ അപകടം;യുഎഇയിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ
UAE June 21, 2026

യുഎഇയിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തുന്ന സാഹചര്യത്തിൽ കടുത്ത ചൂടിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജൂൺ 21-നാണ് ജ്യോതിശാസ്ത്രപരമായി വേനൽക്കാലം ആരംഭിക്കുന്നത്. ഇതോടെ വരും ആഴ്ചകളിൽ ചൂട് കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ജൂലൈയും ഓഗസ്റ്റിന്റെ ആദ്യ പകുതിയും യുഎഇയിലെ ഏറ്റവും ചൂടേറിയ കാലയളവായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പല പ്രദേശങ്ങളിലും പകൽസമയ താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെങ്കിലും, ചൂട് തരംഗങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ 50 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
അതേസമയം, ശക്തമായ ചൂടിനൊപ്പം പൊടിക്കാറ്റും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കനക്കുന്നതിനാൽ പൊതുജനങ്ങൾ മതിയായ ജലാംശം നിലനിർത്താനും അനാവശ്യമായി നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു